ചാലക്കുടി: കലാഭവൻ മണിയുടെ ചരമ ദിനത്തോടനുബന്ധിച്ച് നഗരസഭയും യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന അനുസ്മരണ ചടങ്ങുകൾ മണിയുടെ സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിച്ചു. സനീഷ് കുമാർ ജോസഫ് എം.എൽ.എ, നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ, യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ ടി.ടി.ജിസ്‌മോൻ, അംഗം സന്തോഷ് കാല, സംവിധായകൻ സുന്ദർദാസ് തുടങ്ങിയവർ പുഷ്പാർച്ചന നടത്തി. കലാഗൃഹത്തിൽ കുടുംബ ട്രസ്റ്റ് അനുസ്മരണം സംഘടിപ്പിച്ചു. ചാലക്കുടി സൗത്ത് ജംഗ്ഷനിലെ മണിയുടെ പേരിലുള്ള ആട്ടോ സ്റ്റാൻഡിൽ പതിവുപോലെ ഇക്കുറിയും ഭക്ഷണ വിതരണം നടന്നു. ഫയർ സ്റ്റേഷൻ റോഡിൽ മണിയുടെ സുഹൃത്തുക്കൾ അനുസ്മരണം സംഘിടിച്ചു. പുഷ്പാർച്ചന, ഗാനാലാപനം എന്നിവ നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |