
ഒല്ലൂർ: പുത്തൂർ പഞ്ചായത്തിലെ പട്ടികജാതി-വർഗ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്. സജിത്ത് അദ്ധ്യക്ഷനായി. പഞ്ചായത്തിന്റെ 2024-25 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എട്ട് ലക്ഷം രൂപ വകയിരുത്തി 20 പട്ടികജാതി വിദ്യാർത്ഥികൾക്ക് 40,000 രൂപ വിലവരുന്ന 20 ലാപ്ടോപ്പുകളും 1.20 ലക്ഷം രൂപ വകയിരുത്തി മൂന്ന് പട്ടികവർഗ വിദ്യാർത്ഥികൾക്ക് നാൽപ്പതിനായിരം രൂപ വിലവരുന്ന മൂന്ന് ലാപ്ടോപ്പുകളുമാണ് വിതരണം ചെയ്തത്. വിവിധ വാർഡ് മെമ്പർമാർ, പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |