SignIn
Kerala Kaumudi Online
Friday, 23 October 2026 5.27 AM IST

സാമ്പത്തിക വർഷം അവസാനിക്കേ വിഹിതം ചെലവഴിക്കൽ മന്ദം മന്ദം !

തൃശൂർ : സാമ്പത്തികവർഷം അവസാനിക്കാൻ ആഴ്ച്ചകൾ മാത്രം ബാക്കി നിൽക്കേ പദ്ധതി വിഹിതം ചെലവഴിക്കുന്നതിൽ മെല്ലെപ്പോക്ക്. കോർപ്പറേഷനിൽ തൃശൂർ മുന്നിലാണെങ്കിലും ജില്ലാ, ബ്ലോക്ക്, മുനിസിപ്പാലിറ്റി, ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളിൽ പിന്നിലാണ്. ജില്ലാ പഞ്ചായത്ത് സംസ്ഥാന അടിസ്ഥാനത്തിൽ എതാനും ആഴ്ച മുമ്പ് വരെ നാലാം സ്ഥാനത്തായിരുന്നുവെങ്കിൽ ഇന്നലെ പതിനൊന്നാം സ്ഥാനത്തേക്കായി. നിലവിലെ സാഹചര്യത്തിൽ 30, 31 ദിവസം അവധി കൂടി വരുന്നതോടെ പരമാവധി അറുപത് ശതമാനത്തോളമേ ചെലവഴിക്കാനാകൂവെന്നാണ് വിലയിരുത്തൽ. അങ്ങനെ വന്നാൽ നാൽപ്പത് ശതമാനത്തോളം നഷ്ടമായേക്കും. ഇതിൽ 20 ശതമാനം സ്പിൽ ഓവറായി അടുത്ത സാമ്പത്തിക വർഷത്തിലേക്ക് ചേർക്കാറുണ്ട്. എന്നാൽ മൂന്ന് വർഷമായി ഇത് ലഭിക്കാറില്ലെന്നും പറയുന്നു. ജില്ലാ പഞ്ചായത്തിൽ മലപ്പുറമാണ് തുക ചെലവഴിച്ചതിൽ മുന്നിൽ. തൃശൂരിന് താഴെ വയനാട്, പത്തനംതിട്ട, ഇടുക്കി ജില്ലകളാണുള്ളത്. കഴിഞ്ഞദിവസം ചേർന്ന അവലോകനയോഗത്തിൽ സംസ്ഥാനടിസ്ഥാനത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. റോഡുകളുടെയെല്ലാം നിർമ്മാണം പൂർത്തിയായി വരികയാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.


കോർപ്പറേഷനിൽ മുന്നിൽ

സംസ്ഥാനത്തെ ആറ് കോർപ്പറേഷനിൽ തൃശൂരാണ് നല്ല പ്രകടനം കാഴ്ച്ച വെച്ചിരിക്കുന്നത്. ഇതുവരെ 58.64 ശതമാനം ചെലവഴിച്ചു. 58.57 ശതമാനത്തോടെ കൊല്ലമാണ് പിന്നിൽ. കണ്ണൂരാണ് പിന്നിൽ. മുനിസിപ്പാലിറ്റികളിൽ കുന്നംകുളം മുനിസിപ്പാലിറ്റിയാണ് മുന്നിൽ ( 58.18 %), 27.85 ശതമാനം ചെലവഴിച്ച വടക്കാഞ്ചേരിയാണ് പിന്നിൽ.


ചെലവഴിക്കൽ ശതമാന അടിസ്ഥാനത്തിൽ

ജില്ലാ പഞ്ചായത്ത് 44.48 % (11 ാം സ്ഥാനം)
കോർപറേഷൻ 58.64 % (ഒന്നാം സ്ഥാനം)


ബ്ലോക്ക് പഞ്ചായത്ത്

കൊടകര 64.55
ഇരിങ്ങാലക്കുട 62.82
വടക്കാഞ്ചേരി 62.30
ഒല്ലൂക്കര 58.60
ചേർപ്പ് 57.86
ചാലക്കുടി 56.72
വെള്ളാംങ്കല്ലൂർ 55.50
മാള 55.15
മുല്ലശേരി 53.62
മതിലകം 53.16
പഴയന്നൂർ 49.86
ചാവക്കാട് 46.75
അന്തിക്കാട് 56.38
തളിക്കുളം 56.33
പുഴയ്ക്കൽ 59.92
ചൊവ്വന്നൂർ 57.84


മുനിസിപ്പാലിറ്റി

ഇരിങ്ങാലക്കുട 56.07 %
ചാലക്കുടി 54.66
ഗുരുവായൂർ 53.07
വടക്കാഞ്ചേരി 27.85
കൊടുങ്ങല്ലൂർ 33.21
ചാവക്കാട് 46.74
കുന്നംകുളം 58.18

കഴിഞ്ഞ മൂന്നു വർഷമായി സ്പിൽ ഓവർ തുക ലഭിക്കുന്നില്ല. വികേന്ദ്രീകൃത പദ്ധതിയെ അട്ടിമറിക്കുകയാണ്. അതേ സമയം കേന്ദ്രീകൃത പദ്ധതികൾക്ക് മുൻഗണന നൽകുകയാണ്.

ജോസഫ് ടാജറ്റ്,
ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ്


പദ്ധതി പ്രവർത്തനം വേഗത്തിലാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഒന്നാമതെത്താനുള്ള പ്രവർത്തനമാണ് നടത്തുന്നത്.

ലത ചന്ദ്രൻ
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL