
എം.എം.വർഗീസ്
രണ്ടര ടേം സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറി. സംസ്ഥാന സമിതി അംഗം. തൃശൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് തോൽവി. സി.ഐ.ടി.യു സംസ്ഥാന നേതാവെന്ന നിലയിൽ ഏറെക്കാലം പ്രവർത്തിച്ചു. ഒല്ലൂർ പാണഞ്ചേരി സ്വദേശി.
കെ.രാധാകൃഷ്ണൻ
ആലത്തൂരിൽ നിന്നുള്ള ലോക്‌സഭാംഗം. നിലവിൽ കേന്ദ്ര കമ്മിറ്റി അംഗം. 2006 മുതൽ 2011 വരെ സ്പീക്കർ. രണ്ട് തവണ മന്ത്രി സ്ഥാനം. സി.പി.എം മുൻ ജില്ലാ സെക്രട്ടറി, പട്ടിക ജാതി ക്ഷേമ സഭ അഖിലേന്ത്യാ നേതാവ്. അഞ്ച് തവണ ചേലക്കരയിൽ നിന്ന് നിയമസഭാംഗം.
പി.കെ.ബിജു
മുൻ ആലത്തൂർ മണ്ഡലം ലോക്‌സഭാംഗം. എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ്, സി.പി.എം കോട്ടയം ജില്ലാകമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കോട്ടയം സ്വദേശി, ഏറെക്കാലമായി തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്നു. മഹാത്മാഗാന്ധി സർവകലാശാല സെനറ്റ് അംഗം, അക്കാഡമിക് കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ സെക്രട്ടേറിയേറ്റ് അംഗം.
എ.സി.മൊയ്തീൻ
എസ്.എഫ്.ഐയിലൂടെ പൊതുരംഗത്ത്. സി.പി.എം തെക്കുംകര ലോക്കൽ സെക്രട്ടറി, ഏരിയ സെക്രട്ടറി, കെ.എസ്.വൈ.എഫ് ബ്ലോക്ക് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ്. 2004ൽ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ കെ.മുരളീധരനെ തോൽപ്പിച്ചു. 2011 ൽ ജില്ലാ സെക്രട്ടറിി. 2016ൽ കുന്നംകുളം നിയമസഭാമണ്ഡലത്തിൽ നിന്ന് വിജയിച്ച് മന്ത്രി. നിലവിൽ സംസ്ഥാന സമിതി അംഗം. കുന്നംകുളം എം.എൽ.എ.
ഡോ.ആർ.ബിന്ദു
ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലത്തിൽ നിന്ന് ആദ്യവിജയം. രണ്ടാം പിണറായി മന്ത്രിസഭയിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി. കോർപ്പറേഷൻ മുൻ മേയർ. കേരളവർമ കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപിക, പ്രിൻസിപ്പൽ ഇൻ ചാർജ്. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്റെ ഭാര്യ. കാനാട്ടുകരയിൽ താമസം.
കെ.വി.അബ്ദുൾ ഖാദർ
സി.പി.എം ജില്ലാ സെക്രട്ടറി. ഗുരുവായൂരിൽ നിന്ന് മൂന്നുതവണ തുടർച്ചയായി എം.എൽ.എ. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്, സംസ്ഥാന സമിതി അംഗം, സി.പി.എം ഏരിയ സെക്രട്ടറി, സെക്രട്ടറിയേറ്റ് അംഗം. സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ. നിയമസഭയിലെ പ്രവാസി കേരളീയരുടെ ക്ഷേമ സമിതിയുടെ ആദ്യ ചെയർമാൻ. ചാവക്കാട് ബ്ലാങ്ങാട് സ്വദേശി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |