
തൃശൂർ: ശക്തൻ തമ്പുരാൻ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വനിതാദിനവും വി.ഡി.ജി വിസിറ്റും ഫസ്റ്റ് വി.ഡി.ജി ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സഞ്ജു കാട്ടുങ്ങൽ അദ്ധ്യക്ഷത വഹിച്ചു. സെമിനാറിൽ സുരേഷ് വാര്യർ ക്ലാസ് നയിച്ചു. എഡിസൺ ഫ്രാൻസ്, കെ.കെ.സജീവ് കുമാർ, ആർ.സി.സുമേഷ്, ശ്രീലതാ സുരേഷ്, സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി മോഹൻ നടോടി സ്വാഗതവും ട്രഷറർ എൻ.ജി.ബാബുകുമാർ നന്ദിയും പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി 5 വനിതകളെ ആദരിച്ചു. മികച്ച വില്ലേജ് ഓഫീസർക്കുള്ള അവാർഡ് നേടിയ വി.എ.അരുൺകുമാർ, മികച്ച ജൈവകർഷക സമ്മാനം നേടിയ ടി.പി.വിനയൻ, കെ.കെ.ഭഗീരഥൻ എന്നിവർക്ക് സ്വീകരണം നൽകി.
ശക്തൻ തമ്പുരാൻ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വനിതാദിനവും വി.ഡി.ജി വിസിറ്റും ഫസ്റ്റ് വി.ഡി.ജി ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |