
തൃശൂർ: എഴുത്തിലൂടെയും വായനയിലൂടെയും അജൻഡ സെറ്റ് ചെയ്യാനാകണമെന്ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള. തൃശൂർ സിറ്റി ബി.ജെ.പി ഓഫീസായ നമോഭവനിൽ പണ്ഡിറ്റ് ദീൻദയാൽ ഉപാദ്ധ്യായ ലൈബ്രറി ആൻഡ് പഠനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരെ പഠിപ്പിക്കേണ്ട അദ്ധ്യാപകരാണ് രാഷ്ട്രീയ പ്രവർത്തകർ. എന്നാൽ മറ്റ് രാഷ്ട്രീയ വിശ്വാസമുള്ളവരോട് ശത്രുത പാടില്ലെന്നും പറഞ്ഞു. സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അദ്ധ്യക്ഷനായി. മുൻ ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ ആമുഖപ്രസംഗം നടത്തി. അഡ്വ.നിവേദിത സുബ്രഹ്മണ്യൻ, കെ.വി.ശ്രീധരൻ, കെ.ആർ.ഹരി, എ.നാഗേഷ്, മോഹനചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. രണ്ട് ലക്ഷത്തോളം രൂപ ചെലവഴിച്ച് വാങ്ങിച്ച 6500 ഓളം പുസ്തകങ്ങൾ ഉൾപ്പെടുന്നതാണ് ലൈബ്രറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |