SignIn
Kerala Kaumudi Online
Friday, 23 October 2026 9.12 AM IST

ആറാട്ടുപുഴയിൽ സേലം ഭക്തരെത്തി

c

ആറാട്ടുപുഴ: തീർത്ഥാടനത്തിന്റെ ഭാഗമായി സേലത്ത് നിന്നുള്ള 25 അംഗ ഭക്തസംഘം ആറാട്ടുപുഴ ക്ഷേത്രത്തിലെത്തി. ആറാട്ടുപുഴ പൂരത്തിന് മുന്നോടിയായി ക്ഷേത്രവും അനുബന്ധ സാധനസാമഗ്രികളും വൃത്തിയാക്കി ദേവന് സമർപ്പിച്ചു. ക്ഷേത്രത്തിലെ വിവിധ തരത്തിലുള്ള വിളക്കുകൾ, പറകൾ, കൈപ്പന്തത്തിന്റെ നാഴികൾ, ദീപസ്തംഭങ്ങൾ, കലശകുടങ്ങൾ, കുത്തുവിളക്കുകൾ, ആലിലവിളക്ക്, സോപാനം, ബലിക്കല്ലുകൾ, നമസ്‌കാര മണ്ഡലത്തിലെ തൂണുകൾ, പിച്ചള പൊതിഞ്ഞ വിളക്കുമാടം, ഓട്ടുചെരാതുകൾ, ഗോപുരത്തിലെ തൂണുകൾ, തൃപ്പടികൾ, ചുറ്റമ്പല വാതിലുകൾ എന്നിവ വൃത്തിയാക്കി. ചുറ്റമ്പല നടവഴിയും വിളക്കുമാടത്തറയും നടപ്പുരയും മനോഹരമാക്കി. സേലം സ്വദേശിയായ പാർത്ഥസാരഥിയുടെ നേതൃത്വത്തിൽ രണ്ടു ദിവസമായിട്ടാണ് ശുചീകരണ പ്രവൃത്തികൾ നടന്നത്. ആറാട്ടുപുഴ ക്ഷേത്ര ഉത്സവാഘോഷ കമ്മിറ്റി സേലം ഭക്തർക്ക് ഓണപ്പുടവകൾ സമ്മാനിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, SALEM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL