
തൃശൂർ: ലഹരി വിമുക്ത കാമ്പയിന്റെ ഭാഗമായി കോർപ്പറേഷൻ കിഴക്കുംപാട്ടുകര ഡിവിഷനിൽ ഉണർന്നിരിക്കാം
ഉരുകിത്തീരാതിരിക്കാൻ എന്ന മുദ്രവാക്യമുയർത്തി ലഹരിവിരുദ്ധ ദീപം തെളിച്ചു. സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ജോൺ ഡാനിയൽ അധ്യക്ഷത വഹിച്ചു. ലഹരിവിരുദ്ധ ദീപം തെളിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. അസി. എക്സൈസ് കമ്മീഷണറും വിമുക്തി പദ്ധതി ജില്ലാ മാനേജരുമായ പി.കെ.സതീഷ് ലഹരി ബോധവത്കരണ സന്ദേശം നൽകി. ലൂർദ്ദ് പള്ളി അസി. വികാരി ഫാ. ജീസ്മോൻ ചെമ്മണ്ണൂർ, പറവട്ടാനി പി.എച്ച്.സി ഹെൽത്ത് സെന്റർ സൂപ്രണ്ട് ഡോ. അനു മേരി ശ്യാം, ജി.ബി.കിരൺ, ജോബി കുഞ്ഞാപ്പു തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |