
ചേർപ്പ്: പിതാവിന്റെ ഓർമ്മയ്ക്ക് അഞ്ചുലക്ഷം രൂപ ചെലവിൽ റോഡ് നിർമ്മിച്ച് മാതൃകയായി മക്കൾ. അമ്മാടം സ്വദേശിയും കർഷകനുമായിരുന്ന അന്തരിച്ച പെല്ലിശ്ശേരി വർക്കി പൊറിഞ്ചുവിന്റെ ഓർമ്മയ്ക്കായിട്ടാണ് അമ്മാടം കോട്ടയിൽ മഠം വഴിയിൽ സ്വന്തം സ്ഥലത്ത് 150 മീറ്ററിൽ ടൈൽ വിരിച്ചാണ് റോഡ് നിർമ്മിച്ചത്. വർക്കി പൊറിഞ്ചു റോഡ് എന്ന നാമകരണവും ചെയ്തു. മക്കളിൽ മുതിർന്ന പി.പി.ജോയ് ഉദ്ഘാടനം ചെയ്തു. പി.പി.ബാബു അദ്ധ്യക്ഷത വഹിച്ചു. പി.പി.ടോമി, പി.പി.ഡേവീസ്, പി.പി.ജോസ്, പി.പി.ടോമി, വിൻസെന്റ് ഊക്കൻ, കുസുമം ആന്റണി, മിനി ആന്റണി, ലിംല വിൽസൺ, മാഗി ജോയ്, ആനി ജോസ്, ഫിലോമിന ബാബു, എൽസി ഡേവിസ്, ടെസി ടോമി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |