SignIn
Kerala Kaumudi Online
Friday, 23 October 2026 10.01 AM IST

പ്രതിഷേധവുമായി വിവിധ സംഘടനകൾ, തന്ത്രിമാർ ഇരുളടഞ്ഞ കാലഘട്ടത്തിന്റെ വക്താക്കളെന്ന് കുറ്റപ്പെടുത്തൽ

koodal

ഇരിങ്ങാലക്കുട /കൊ​ടു​ങ്ങ​ല്ലൂ​ർ/മാള: ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വഴി കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകം ജോലിക്ക് തെരഞ്ഞെടുക്കപ്പെട്ട പിന്നാക്ക വിഭാഗക്കാരനോട് വിവേചനം കാണിച്ച തന്ത്രിമാരുടെ സമരപ്രഹസനത്തിനെതിരെയും പ്രതിഷേധവുമായി വിവിധ സംഘടനകൾ. കൂടൽമാണിക്യത്തിലെ തന്ത്രിമാർ ഇരുളടഞ്ഞ കാലഘട്ടത്തിന്റെ വക്താക്കളാണെന്ന് എസ്.എൻ.ഡി.പി വൈദിക യോഗം മുകുന്ദപുരം യൂണിയൻ കുറ്റപ്പെടുത്തി.

തന്ത്രിമാർക്കെതിരെ കർശന നടപടി കൈക്കൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു. കാരുമാത്ര സുനിൽ ശാന്തി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ.കെ.ചന്ദ്രൻ, പടിയൂർ ശിവദാസ് ശാന്തി, ചന്ദ്രപ്പൻ ശാന്തി തുടങ്ങിയവർ പ്രസംഗിച്ചു.

ത​ന്ത്രി​മാ​രു​ടെ​ ​ന​ട​പ​ടി​യി​ൽ​ ​എ​സ്.​എ​ൻ.​ഡി.​പി​ ​സം​ര​ക്ഷ​ണ​ ​സ​മി​തി​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​യൂ​ണി​യ​ൻ​ ​ക​മ്മി​റ്റി​ ​പ്ര​തി​ഷേ​ധം​ ​രേ​ഖ​പ്പെ​ടു​ത്തി.​ ​ശ​നി​യാ​ഴ്ച​ ​കൂ​ട​ൽ​മാ​ണി​ക്യം​ ​ദേ​വ​സ്വം​ ​ഓ​ഫീ​സി​ലേ​ക്ക് ​ന​ട​ത്തു​ന്ന​ ​മാ​ർ​ച്ചി​ൽ​ ​സം​ര​ക്ഷ​ണ​ ​സ​മി​തി​ ​സം​സ്ഥാ​ന​ ​ചെ​യ​ർ​മാ​ൻ​ ​അ​ഡ്വ.​എ​സ്.​ച​ന്ദ്ര​സേ​ന​നും​ ​സം​സ്ഥാ​ന​സ​മി​തി​ ​അം​ഗ​ങ്ങ​ളും​ ​പ​ങ്കെ​ടു​ക്കും.​ ​മാ​ർ​ച്ചി​ലേ​ക്ക് ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​യൂ​ണി​യ​നി​ൽ​ ​നി​ന്നും​ 25​ ​പേ​രെ​ ​പ​ങ്കെ​ടു​പ്പി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച​താ​യി​ ​ക​ൺ​വീ​ന​ർ​ ​ജോ​ഷി​ ​ച​ക്കാ​മാ​ട്ടി​ൽ​ ​അ​റി​യി​ച്ചു.

പ്ര​തി​ഷേ​ധ​വു​മാ​യി​ ​വൈ​ദി​ക​ ​യോ​ഗം

കൂ​ട​ൽ​മാ​ണി​ക്യം​ ​ക്ഷേ​ത്ര​ത്തി​ലെ​ ​ക​ഴ​കം​ ​ജോ​ലി​ക്ക് ​വ​ന്ന​ ​പി​ന്നാ​ക്ക​ക്കാ​ര​നെ​തി​രെ​ ​സ്വീ​ക​രി​ച്ച​ ​നി​ല​പാ​ടി​നെ​തി​രെ​ ​മാ​ള​ ​യൂ​ണി​യ​ൻ​ ​വൈ​ദിക
യോ​ഗം​ ​ശ​ക്ത​മാ​യി​ ​പ്ര​തി​ഷേ​ധി​ച്ചു.​ ത​ന്ത്രി​മാ​രു​ടെ​ ​ഈ​ ​തീ​രു​മാ​ന​ത്തെ​ ​യോ​ഗം​ ​അ​പ​ല​പി​ച്ചു.​ ​പ്ര​സി​ഡ​ന്റ് ​പി.​ഡി.​ര​തീ​ഷ് ​ശാ​ന്തി,​ ​സെ​ക്ര​ട്ട​റി​ ​ബി​നീ​ഷ് ​ശാ​ന്തി​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, THANTHRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL