SignIn
Kerala Kaumudi Online
Friday, 23 October 2026 1.37 PM IST

സ്റ്റാർട്ട് അപ് ഫെസ്റ്റിവൽ

photo

തൃശൂർ: കോളേജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി സ്‌മോൾ ഇൻഡസ്ട്രീസ് ഡെവലപ്പ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ നടത്തുന്ന സമ്മർ സ്റ്റാർട്ട് അപ് ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പിന് നാളെ തൃശൂർ ഗവ. എൻജിനീയറിംഗ് കോളേജിൽ തുടക്കം. നൂതന ആശയങ്ങളും കണ്ടുപിടുത്തങ്ങളും അവതരിപ്പിക്കാനും, സംരംഭകമോഹങ്ങളെ ഉത്തേജിപ്പിക്കുന്നതിലൂടെ സ്റ്റാർട്ട് അപ് സംവിധാനങ്ങളെ വളർത്തിയെടുക്കുന്നതിനും സമ്മർ സ്റ്റാർട്ട്അപ് ഫെസ്റ്റിവൽ വേദി ഒരുക്കും. സ്വാവലംബൻ ചെയർഫോർ എം.എസ്.എം.ഇ സൊല്യൂഷ്യൻസുമായി സഹകരിച്ച് നടത്തുന്ന ഫെസ്റ്റിവൽ സംരംഭകത്വ മനോഭാവം വളർത്തിയെടുക്കുന്നതിനും നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്. നിക്ഷേപകരും സംരംഭകരും തമ്മിലുള്ള കൂടിക്കാഴ്ചകൾ, സ്റ്റാർട്ട് അപ് ആശയങ്ങളുടെ അവതരണം, വാണിജ്യ മാതൃകകളുടെ വിശകലനം എന്നീ പരിപാടികൾ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL