SignIn
Kerala Kaumudi Online
Friday, 23 October 2026 2.26 PM IST

മാനസികാരോഗ്യ കേന്ദ്രത്തിലെ കുടിശ്ശിക : ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്

kaumudi

തൃശൂർ : പടിഞ്ഞാറെ കോട്ടയിലെ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിന് സർക്കാർ ഫണ്ട് മാസങ്ങളായി ലഭിക്കാത്തത് സംബന്ധിച്ച വിഷയത്തിൽ ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. ഇത് സംബന്ധിച്ച് കേരള കൗമുദി വാർത്തയെ തുടർന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വീശദീകരണം തേടിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അണ്ടർ സെക്രട്ടറി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം കൈമാറി. കൗമുദി വാർത്ത ഉൾപ്പെടെ കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയേൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ വൈദ്യുതി, ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയുടെ കുടിശ്ശിക ലക്ഷങ്ങൾ ആയത് മൂലം മാനസികാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം ഏത് സമയവും താളം തെറ്റുന്ന സാഹചര്യമാണെന്ന് പരാതിയിൽ പറയുന്നു. അതേസമയം ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ കഴിഞ്ഞ മൂന്നിന് ലഭിക്കേണ്ട തുകയെ കുറിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നതായും പറയുന്നു.


കുടിശിക ലക്ഷങ്ങൾ

ഫണ്ട് കൃത്യമായി ലഭിക്കാത്തതിനെ തുടർന്ന് തൃശൂർ മാനസികാരോഗ്യത്തിൽ വൈദ്യുതി, ഭക്ഷണം, വെള്ളം എന്നിവയുടെ കുടിശിക ലക്ഷങ്ങൾ കടന്നിരുന്നു. ഏഴ് ലക്ഷത്തിലേറെ വൈദ്യുതി കുടിശികയാണ് കോർപ്പറേഷന് നൽകാനുള്ളത്. സർക്കാർ സ്ഥാപനമായതിനാലും മാനസിക പ്രശ്നങ്ങളുള്ളവരുടെ കേന്ദ്രമായതിനാലും വൈദ്യുതി വിച്ഛേദിച്ചിരുന്നില്ല. പ്രതിമാസം ഒരു ലക്ഷത്തിലേറെ രൂപയാണ് വൈദ്യുതിചാർജ് ഇനത്തിൽ വേണ്ടത്. ഏട്ടു മാസത്തെ കുടിശികയുമുണ്ട്. ഇതിന് പുറമേ ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട് നൽകാനുള്ളത് 18 ലക്ഷത്തോളം രൂപയാണ്. ഒപ്പം വാട്ടർ കണക്ഷൻ ചാർജ്, സർക്കാർ അനുവദിക്കുന്ന മരുന്നിന് പുറമേ വാങ്ങേണ്ടി വരുന്നവ എന്നിങ്ങനെയുള്ള ചെലവുമുണ്ട്. ഇതും കുടിശികയായിരുന്നു. വെള്ളം നൽകിയ വകയിൽ വാട്ടർ അതോറിറ്റിക്ക് നൽകാനുള്ളത് അഞ്ചര ലക്ഷത്തോളം രൂപയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL