
തൃശൂർ: പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നും വരുമാനം നേടാനൊരുങ്ങി വിയ്യൂർ സെൻട്രൽ ജയിൽ. പ്ലാസ്റ്റിക് മാലിന്യം പ്രത്യേകം തരംതിരിച്ച് നിശ്ചിത നിരക്കിൽ എംപാനൽ ചെയ്ത ഇക്കോ വേൾഡ് എന്ന ഏജൻസിക്ക് കൈമാറും. ഇതിലൂടെ ജയിലിന് തുക ലഭിക്കും. തടവുകാർക്കുള്ള പരിശീലനം കമ്പനി പ്രതിനിധി ഇബ്രാഹിം, ഷൈലാബീഗം എന്നിവർ നേതൃത്വം നൽകി. ക്ലീൻ കേരള കമ്പനിയുടെ തൃശൂർ മനേജർ ശംഭു ഭാസ്കർ പദ്ധതി വിശദീകരിച്ചു. ഫ്രീഡം ഫുഡ് യൂണിറ്റിലെ പക്കേജിംഗ്, വിൽപ്പന രീതികളിൽ വ്യത്യസ്തത കൊണ്ടുവന്ന് കഴിഞ്ഞ 6 മാസത്തിനിടെ 1.68 ലക്ഷം രൂപയുടെ പാക്കിംഗ് വസ്തുക്കൾ സേവ് ചെയ്തെന്ന് സൂപ്രണ്ട് അനിൽ കുമാർ പറഞ്ഞു. അഖിൽ രാജ്, വിനീത് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |