
തൃശൂർ: ദലിത് ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായിരുന്ന കെ.കെ. കൊച്ചിന്റെ വിയോഗം ദുഃഖകരമെന്ന് സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ. സച്ചിദാനന്ദനും സെക്രട്ടറി സി.പി. അബൂബക്കറും. ദലിതരുടെ ശബ്ദമായും വക്താവായും കേരളത്തിന്റെ സാംസ്കാരികമണ്ഡലത്തിൽ നിറഞ്ഞുനിന്നിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ആനുകാലികങ്ങളിലും ചർച്ചകളിലും അദ്ദേഹം ദലിത് പക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ചു. അദ്ദേഹത്തിന്റെ ആത്മകഥ 'ദലിതൻ' ഏറെ ശ്രദ്ധിക്കപ്പെട്ട കൃതിയാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നേടിയിരുന്നു. കേരളത്തിന്റെ സാമൂഹിക സാംസ്കാരിക സാഹിത്യ മണ്ഡലങ്ങളിൽ അദ്ദേഹം നൽകിയ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്നും അനുശോചനം രേഖപ്പെടുത്തുന്നതായും ഇരുവരും വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |