SignIn
Kerala Kaumudi Online
Friday, 23 October 2026 2.27 PM IST

മീഡിയ അവാർഡിന് അപേക്ഷ ക്ഷണിച്ചു

photo

തൃശൂർ: പ്രമുഖ സാഹിത്യ സാംസ്‌കാരിക സംഘടനയായ സഹൃദയ വേദിയുടെ 2024 ലെ മേനാച്ചേരി എരിഞ്ഞേരി തോമ മീഡിയ അവാർഡിന് അപേക്ഷ ക്ഷണിച്ചു. അച്ചടി മാദ്ധ്യമരംഗത്തുള്ളവർക്കാണ് അവാർഡ്. 2024 ജനുവരി ഒന്നു മുതൽ 2024 ഡിസംബർ 31 വരെയുള്ള കാലയളവിൽ പ്രസിദ്ധീകരിച്ച ഹ്യുമൻ ഇന്ററസ്റ്റസ് അല്ലെങ്കിൽ ഹിസ്റ്റോറിക്കൽ സ്റ്റോറീസിന് ആണ് പുരസ്‌കാരം. മുഴുവൻ സൃഷ്ടികളും ഒരുമിച്ച് ഒറ്റ എൻട്രിയായോ വേർതിരിച്ചോ അയക്കാം. ഒരു ഒറിജിനൽ കോപ്പിയും രണ്ട് പകർപ്പുകളും അടങ്ങിയ എൻട്രികൾ 25നകം ബേബി മൂക്കൻ, സെക്രട്ടറി, സഹൃദയ വേദി, പി.ബി. നമ്പർ 531 , തൃശൂർ 680020 എന്ന വിലാസത്തിൽ ലഭിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL