SignIn
Kerala Kaumudi Online
Friday, 23 October 2026 2.27 PM IST

'ജലദ' കലോത്സവം ഇന്നും നാളെയും

kala

തൃശൂർ: കേരള വാട്ടർ അതോറിറ്റി ജീവനക്കാരുടെ കലാ സാംസ്‌കാരിക വേദിയായ 'ജലദ'യുടെ രണ്ടാം ജില്ലാ കലോത്സവം മാർച്ച് 14, 15 തീയതികളിൽ തൃശൂർ ജവഹർ ബാലഭവനിൽ നടക്കും. കലോത്സവം ഇന്ന് വൈകിട്ട് നാലിന് കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ വിശിഷ്ടാതിഥിയാകും. കെ.ഡബ്ലിയു.എ.ഇ.യു സംസ്ഥാന ജനറൽ സെക്രട്ടറി പി. ഉണ്ണിക്കൃഷ്ണൻ, സംസ്ഥാന ട്രഷറർ ഒ.ആർ. ഷാജി, സംസ്ഥാന സെക്രട്ടറി എ. രാജു, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജി.ആർ. ഹേമന്ത്, കെ.എസ്. വിനോദ് എന്നിവർ പങ്കെടുക്കും. കലോത്സവത്തിൽ ഇരുപതോളം മത്സരയിനങ്ങളിൽ വാട്ടർ അതോറിറ്റി ജീവനക്കാർ മാറ്റുരയ്ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL