
വടക്കാഞ്ചേരി: ദേശീയ നിലവാരത്തിൽ കായിക പ്രതിഭകളെ വളർത്തിയെടുക്കാൻ വടക്കാഞ്ചേരി ഗവ: ഹയർസെക്കൻഡറി സ്കൂളിൽ സെറ്റ് ഗെറ്റ് പദ്ധതി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നിറ്റ ജലാറ്റിൻ കമ്പനിയുടെ സി.എസ്. ആർ ഫണ്ടിൽ നിന്നും അനുവദിച്ച 1.25 ലക്ഷം രൂപയുടെ സ്പോർട്സ് കിറ്റ് വിതരണം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു. നഗരസഭ ചെയർമാൻ പി.എൻ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഷീലമോഹൻ അദ്ധ്യക്ഷനായി. എ.കെ.അജിതകുമാരി, സി.വി. മുഹമ്മദ് ബഷീർ,സന്ധ്യ കൊടക്കാടത്ത്, സി.ജയപ്രഭ, സുനിത ജോൺ,എ.എം.സീമ, സി ആർ നിഷാദ് അഡ്വ: എൻ. എസ് .മനോജ്, സജിനി ജിപ്സൺ,എ.വി.സതി, കെ. സുനീഷ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |