
തൃശൂർ: അമല ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ആരംഭിക്കുന്ന അമല ഇന്റഗ്രേറ്റഡ് മെഡിക്കൽ റിസർച്ച് ഉദ്ഘാടനം നാളെ രാവിലെ 11.30ന് മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണൻ നിർവഹിക്കും.അമല ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ദേവമാത വികാർ പ്രൊവിൻഷ്യാൾ ഫാ. ഡേവി കാവുങ്കൽ അദ്ധ്യക്ഷനാകും. 20 വിശിഷ്ട ഗവേഷകരെ ആദരിക്കും.ഡോ. ബെറ്റ്‌സി തോമസ്, ഡോ. വി. രാമൻകുട്ടി, ഫാ. ജൂലിയസ് അറയ്ക്കൽ സി.എം.ഐ സംസാരിച്ചു. വാർത്താ സമ്മേളനത്തിൽ ഫാ. ആന്റണി മണ്ണുമ്മൽ, ഡോ. വി. രാമൻകുട്ടി, ഡോ. ടി.എ. അജിത്ത്, ഡോ. കായിൻ വടക്കൻ, പി.ആർ.ഒ ജോസഫ് വർഗീസ് എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |