SignIn
Kerala Kaumudi Online
Friday, 23 October 2026 8.26 AM IST

ലോക ഗ്ലകോമ വാരാചരണം

eye

തൃശൂർ: കേരള സർക്കാർ നാഷണൽ ആയുഷ് മിഷൻ സഹകരണത്തിൽ ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ദൃഷ്ടി പദ്ധതിയുടെ ഭാഗമായി രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ ഗ്ലകോമ വാരാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് ഉദ്ഘാടനം ചെയ്തു. ആയുർവേദ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. റോയ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. നേത്ര പരിശോധന ക്യാമ്പുകളും ബോധവത്കരണ ക്ലാസുകളുമായി വിവിധ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. ഡോ. എം.എസ്.ശ്രീലേഖ, ഡോ. ജയകൃഷ്ണൻ കെ.വി.പി, ഡോ. ശരണ്യ ഉണ്ണിക്കൃഷ്ണൻ, ഡോ. ഗിരീഷ് കൃഷ്ണൻ, ഡോ. പി.നാരായണൻ, ഡോ. പി.കെ.നേത്രദാസ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL