ആമ്പല്ലൂർ: കേരള പൊതു വിദ്യാഭ്യാസ വകുപ്പ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടു കോടി രൂപ ചെലവിൽ നിർമ്മിച്ച അളഗപ്പനഗർ ഗവൺമെന്റ് ഹൈസ്കൂൾ കെട്ടിടം കെ.കെ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ചന്ദ്രൻ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാജേശ്വരി ഉപഹാര സമർപ്പണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമതി അദ്ധ്യക്ഷൻ ഇ.കെ.സദാശിവൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമതി അദ്ധ്യക്ഷൻ ജിജോ ജോൺ, പ്രധാനദ്ധ്യപിക സിനി എം.കുര്യാക്കോസ്, പ്രിൻസിപ്പൽ ഇൻചാർജ് റോയ് തോമസ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |