
കയ്പമംഗലം: ഫോട്ടോയ്ക്ക് മുന്നിൽ കത്തിച്ചുവച്ചിരുന്ന വിളക്കിൽ നിന്നും തീ പടർന്ന് വീടിന് തീ പിടിച്ചു. ആളപായമില്ല. വഴിയമ്പലം അയിരൂർ ക്ഷേത്രത്തിന് പടിഞ്ഞാറ് ചന്ദ്രപ്പുരക്കൽ വിനീഷിന്റെ വീടാണ് കത്തിയത്. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം.
വീട്ടുകാർ പുറത്തുപോയ സമയത്തായിരുന്നു സംഭവം. അയൽവാസികൾ ചേർന്ന് മോട്ടോർ പമ്പ് ചെയ്ത് തീ അണച്ചു. റേഷൻ കാർഡ്, ആധാർ കാർഡ്, പാഠപുസ്തകങ്ങൾ, വസ്ത്രങ്ങൾ, ഫാൻ, ഗ്രൈൻഡർ, ഇലക്ട്രിക് ഉപകരണങ്ങൾ, ഇരുപതിനായിരം രൂപ എന്നിവ കത്തിനശിച്ചു. സംഭവമറിഞ്ഞ് ഇ.ടി. ടൈസൺ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, വൈസ് പ്രസിഡന്റ് മണി ഉല്ലാസ്, സി.ജെ. പോൾസൺ, കയ്പമംഗലം പൊലീസും എന്നിവർ സ്ഥലത്തെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |