
തൃശൂർ: സനാതന ധർമ്മത്തിന്റെ സംരക്ഷണത്തിനും പ്രചാരണത്തിനും ജനങ്ങൾ ഭക്തരായാൽ പോര ശിഷ്യന്മാരാവണമെന്ന് മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതികൾ അഭിപ്രായപ്പെട്ടു. തെക്കെമഠത്തിൽ നൽകിയ സ്വീകരണത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തെക്കെ മഠത്തിലെത്തിയ മഹാമണ്ഡലേശ്വറും രവീന്ദ്രാനന്ദ സരസ്വതി സ്വാമിയാരും തെക്കെമഠം മൂപ്പിൽ സ്വാമിയാർ വാസുദേവാനന്ദ ബ്രഹ്മാനന്ദ ഭൂതികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സത്സംഗത്തിൽ പങ്കെടുത്തത്. പൂർണ്ണകുംഭത്തോടും വേദ വാദ്യഘോഷത്തോടും കൂടിയാണ് മഹാമണ്ഡലേശ്വറെ സ്വീകരിച്ചത്. തെക്കേമഠം മാനേജർ വടക്കുമ്പാട് നാരായണൻ സ്വാമിമാർക്ക് വച്ചു നമസ്‌കരിച്ച് ആദരിച്ചു. എടമന വാസുദേവൻ നമ്പൂതിരി, രമേഷ് ബാബു, അഭിലാഷ് ഗോവിന്ദൻ, സുധ സുധീർബാബു, ബേബി ടീച്ചർ, പി.കൃഷ്ണൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |