
തൃശൂർ: ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പ് മുടക്കാൻ ശ്രമിക്കുന്നതായും ഇതിനായി വളഞ്ഞ വഴി സ്വീകരിക്കുന്നതായും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ആരോപിച്ചു. ഉത്സവത്തിന് ആനകളെ കുറയ്ക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചർച്ചകൾക്കെതിരെയാണ് തൃശൂർ പൂരം നടത്തിപ്പുക്കാരായ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ രംഗത്തെത്തിയത്. ക്ഷേത്രാചാര ചടങ്ങുകളുടെ ലംഘനമാണ് നടക്കുന്നതെന്നും സർക്കാർ ഇടപെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ തിരുത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ആനകളുടെ ലഭ്യതക്കുറവ് പരിഹരിക്കാൻ ദേവസ്വം ബോർഡുകൾ മുൻകൈയെടുക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനിടെ ആന എഴുന്നള്ളിപ്പ് ആചാരത്തിന്റെ ഭാഗമാണെന്ന സുപ്രീംകോടതി വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് പൂരപ്രേമി സംഘം മധുരം വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |