
ആറാട്ടുപുഴ: ആറാട്ടുപുഴ പൂരം പ്രശ്‌നോത്തരി 30ന് രാവിലെ 9ന് നടക്കും. തന്ത്രിമുഖ്യൻ കെ.പി.സി.നാരായണൻ ഭട്ടതിരിപ്പാടിന്റെ സ്മരണാർത്ഥം ആറാട്ടുപുഴ ഉത്സവാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രശ്‌നോത്തരി സംഘടിപ്പിക്കുന്നത്. ഇന്റർനാഷണൽ ക്വിസർ ആൻഡ് ക്വിസ് മാസ്റ്റർ എ.ആർ.രഞ്ജിത്ത് പ്രശ്‌നോത്തരി നയിക്കും. 10നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് പങ്കെടുക്കുവാൻ അർഹത. താല്പര്യമുള്ളവർ പേര്, വിലാസം, ജനന തിയ്യതി, വയസ്, വാട്‌സ്ആപ്പുള്ള മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ അപേക്ഷ വയസ് തെളിയിക്കുന്നതിനുള്ള രേഖയുടെ പകർപ്പ്, പാസ്‌പോർട്ട് സെെസ് കളർ ഫോട്ടോ എന്നിവ സഹിതം ഓഫീസിൽ 27നകം സമർപ്പിക്കണം. ഫോൺ: 7012693980.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |