
തൃശൂർ: യുവാക്കളെയും കുട്ടികളെയും കായിക മേഖലയിലേക്കെത്തിക്കാൻ കായിക അസോസിയേഷനുകളുടെ ആഭിമുഖ്യത്തിൽ സമ്മർ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ.സാംബശിവൻ. ജില്ലാ സ്പോർട്സ് കൗൺസിൽ 2022-23 വാർഷിക പൊതുയോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്.
2022-23 വർഷത്തെ വാർഷിക റിപ്പോർട്ടും മീറ്റിംഗ് മിനിറ്റ്സും ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി എസ്.രാജേന്ദ്രൻ നായർ അവതരിപ്പിച്ചു. വി.കെ.എൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന യോഗത്തിൽ എക്സിക്യുട്ടീവ് അംഗങ്ങളായ ഇഗ്നി മാത്യു, കെ.എൽ.മഹേഷ്, ഡിസ്ട്രിക്ട് സ്പോർട്സ് ഓഫീസർ തേജേഷ് കുമാർ ദത്ത, ഇന്റേണൽ ഓഡിറ്റർ കെ.ജോപ്പോൾ, അസോസിയേഷൻ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |