
ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിൽ എല്ലാവർക്കും സൗജന്യ കുടിവെള്ള കണക്ഷൻ നൽകാൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. മുൻപ് കുടിവെള്ള കണക്ഷനു വേണ്ടി അപേക്ഷ ക്ഷണിച്ചപ്പോൾ 1942 പേർ മാത്രമാണ് അപേക്ഷിച്ചിരുന്നത്. കണക്ഷൻ സൗജന്യമാണെങ്കിലും ഉപയോഗിക്കുന്ന വെള്ളത്തിന് പണം നൽകണം. ക്ഷേത്രത്തിനടുത്ത് വിവാഹ രജിസ്ട്രേഷൻ സെന്റർ ആരംഭിച്ച സാഹചര്യത്തിൽ നഗരസഭ ഓഫീസിൽ അവധി ദിവസങ്ങളിൽ രജിസ്ട്രേഷൻ ഉണ്ടാവില്ല. ക്ഷേത്രത്തിന് സമീപത്ത് അവധി ദിവസങ്ങളിലും രജിസ്ട്രേഷൻ നടത്താം. അർബൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് ഫണ്ട് വഴി മൃഗങ്ങളുടെ ജഡം സംസ്കരിക്കാനുള്ള പദ്ധതിക്ക് അനുമതി തേടും. ചെയർമാൻ എം.കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |