
കൊടുങ്ങല്ലൂർ: എല്ലാ തരം ലഹരിക്കെതിരെ പോരാടാനും പ്രവർത്തിക്കാനും സ്ത്രീകളെയും കുട്ടികളെയും യുവാക്കളെയും സജ്ജമാക്കുക, പ്രേരിപ്പിക്കുന്ന എന്ന ലക്ഷ്യത്തോടെ കൊടുങ്ങല്ലൂർ സ്ത്രീ കൂട്ടായ്മയുടെ നേതൃത്വത്തിൽ ലഹരി ഹരമല്ല സംഹാരമാണ് മദ്യവും മയക്കു മരുന്നും മഹാവിപത്ത് എന്ന സന്ദേശവുമായി പ്രചാരണം തുടങ്ങി. നഗരസഭ 39, 40, 41, 42, 43, 44 വാർഡുകളിലെ വീടുകളിൽ നോട്ടീസ് വിതരണവും പോസ്റ്റർ പ്രചാരണവും നടത്തി. ഇന്നലെ നഗരത്തിൽ നടന്ന പോസ്റ്റർ പ്രചാരണത്തിന് സ്ത്രീ കൂട്ടായ്മ പ്രസിഡന്റ് നെജു ഇസ്മയിൽ, സെക്രട്ടറി അനിത, ട്രഷറർ ഐഷ ഫ്രാൻസിസ്, മിനി ശശികുമാർ, പുഷ്കല വേണുരാജ്, നെജു സലീം, മീന വിജയകുമാർ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |