SignIn
Kerala Kaumudi Online
Friday, 23 October 2026 1.07 PM IST

ഫോട്ടോഗ്രഫി പുരസ്‌കാരം

photo

തൃശൂർ: തൃശൂർ പ്രസ് ക്ലബ്ബിന്റെ സ്ഥാപകരിൽ ഒരാളും മുൻ പ്രസിഡന്റും പത്രപ്രവർത്തകനുമായിരുന്ന പി.കെ.കുഞ്ഞുമുഹമ്മദിന്റെ സ്മരണയ്ക്കായുള്ള തൃശൂർ പ്രസ് ക്ലബ് പി.കെ.കുഞ്ഞുമുഹമ്മദ് സ്മാരക ന്യൂസ് ഫോട്ടോഗ്രഫി എൻട്രികൾ ക്ഷണിച്ചു. 2024 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെ പത്രമാദ്ധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തിയ വാർത്താചിത്രങ്ങളാണ് പരിഗണിക്കുക. 15,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. എൻട്രികൾ ജെ.പി.ജി ഫോർമാറ്റിൽ 5 എം.ബിയിൽ കുറയാത്ത ഫയൽ അയക്കണം. അച്ചടിച്ച പത്രത്തിന്റെ സ്‌കാൻ ചെയ്ത കോപ്പി / ഇ-പേപ്പർ കൂടി അയക്കണം. എൻട്രികൾ 2025 ഏപ്രിൽ 20നകം tcrpressclub@gmail.com മെയിൽ ഐഡിയിലേക്ക് അയക്കണം. ഫോൺ: 8921218674, 0487 2335576.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL