
തൃശൂർ: സാഹിത്യകാരി സാറാ ജോസഫിനെ സാംസ്‌കാരിക ലോകം ആദരിക്കുന്നതിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. ഏപ്രിൽ 5നും 6നും സാഹിത്യ അക്കാഡമി ഹാളിൽ നടത്തുന്ന ആദര കൂട്ടായ്മയിൽ സാറാ ജോസഫിന്റെ രചനകൾ സംബന്ധിച്ചുള്ള പഠന പ്രബന്ധാവതരണങ്ങളും ആക്ടിവിസ്റ്റുകളുടെ ഒത്തുചേരലും സൗഹൃദസംഗമവും ഉണ്ടാകും. 'സാറാ ജോസഫിന്റെ ലോകങ്ങൾ ജീവിതം, എഴുത്ത്, പ്രതിരോധം' എന്ന പരിപാടി കന്നഡ എഴുത്തുകാരി ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്യും. വോൾഗ മുഖ്യാതിഥിയും ആകും. ഏപ്രിൽ 6നു നടക്കുന്ന സമാദരണ സമ്മേളനം കനിമൊഴി എം.പി ഉദ്ഘാടനം ചെയ്യും. ചെറിയാൻ ജോസഫ് ചെയർമാനും പ്രൊഫ. കുസുമം ജോസഫ് ജനറൽ കൺവീനറുമായ സംഘാടക സമിതി രൂപീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |