
തൃശൂർ: ആശ വക്കേഴ്‌സ് ഫെഡറേഷൻ യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ ആശാ വർക്കർമാരുടെ ദേശവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി തൃശൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി.സുധാകരൻ ഉദ്ഘാടനം ചെയ്തു. ബിന്ദു സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ആശാ വക്കേഴ്‌സ് ഏരിയാ സെക്രട്ടറി പി.ബി.ബബിമോൾ, ടി.എ.സിന്ധു, ടി.കെ.അംബിക, രജിനി വിജു എന്നിവർ സംസാരിച്ചു. മിനിമം വേതനം 26,000 രൂപ അനുവദിക്കുക, ആശമാരെ തൊഴിലാളികളായി അംഗീകരിക്കുക, പി.എഫ് പെൻഷൻ ഗ്രാറ്റുവിറ്റി നൽകുക, ഇൻഷ്വറൻസ് പുനഃസ്ഥാപിക്കുക ബഡ്ജറ്റിൽ സംസ്ഥാനത്തിന് അർഹമായ വിഹിതം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |