
തൃശൂർ: ഉപയോഗയോഗ്യമായ ഭക്ഷ്യഎണ്ണകളുടെ വിശദാംശങ്ങൾ ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന ആവശ്യത്തിൽ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അംഗം വി.ഗീത. വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന ആവശ്യത്തെക്കുറിച്ച് ഭക്ഷ്യസുരക്ഷാ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിൽ മൗനം പാലിച്ചതിനെ കമ്മിഷൻ വിമർശിച്ചു. കമ്മിഷനിൽ റിപ്പോർട്ടുകൾ സമർപ്പിക്കുമ്പോൾ ജാഗ്രത പുലർത്തണമെന്നും അംഗം വി.ഗീത ഭക്ഷ്യസുരക്ഷാ കമ്മിഷണർക്ക് നൽകിയ ഉത്തരവിൽ പറഞ്ഞു. ഭക്ഷ്യ എണ്ണ വിതരണ, ഉത്പാദന സ്ഥാപനങ്ങൾ നാൾക്കുനാൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് വിശദാംശങ്ങൾ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന ആവശ്യം പരാതിക്കാരൻ ഉന്നയിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഏതെങ്കിലും ഭക്ഷ്യഎണ്ണയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |