
തൃശൂർ: ക്യാമ്പസുകളിൽനിന്ന് ലഹരിയെ തുടച്ചുനീക്കാൻ കർമപദ്ധതിയൊരുക്കി കേരള ആരോഗ്യശാസ്ത്ര സർവകലാശാല. പദ്ധതിയുടെ രൂപരേഖ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ അദ്ധ്യക്ഷതയിൽ സെനറ്റ് യോഗം അംഗീകരിച്ചു. സർവകലാശാലയ്ക്ക് കീഴിലെ എല്ലാ കോളേജുകളിലെയും അദ്ധ്യാപകർ, വിദ്യാർത്ഥി യൂണിയൻ, പി.ടി.എ കമ്മിറ്റി, പൊലീസ്, എക്‌സൈസ് വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. ക്യാമ്പസുകളിൽ സ്ഥിരമായി ബോധവത്കരണം നടത്തും. ഹോസ്റ്റൽ ജീവനക്കാർക്കും വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കും പരിശീലനം നൽകും. രക്ഷിതാക്കൾക്ക് ഹോസ്റ്റലുകളിൽ താമസിക്കാൻ പ്രത്യേക മുറി അനുവദിക്കും. കോളേജുകളിലേയ്ക്കുള്ള പ്രവേശനം സ്മാർട്ട് ഐ.ഡി സെൻസറുകൾ ഉപയോഗിച്ച് കർശനമായി നിയന്ത്രിക്കും. ലഹരിമുക്ത ക്യാമ്പസാണ് സർവകലാശാല ലക്ഷ്യമിടുന്നതെന്ന് ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |