
പാവറട്ടി: മുല്ലശ്ശേരി പ്രോഗ്രസീവ് യൂത്ത് ലീഗ് വായനശാല വനിതാ വേദി ക്യാൻസറിനെ അറിയാൻ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ ക്ലാസ് മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ദിൽന ധനേഷ് ഉദ്ഘാടനം ചെയ്തു. വനിതാവേദി വൈസ് പ്രസിഡന്റ് തീർത്ഥ സുമേഷ് അദ്ധ്യക്ഷത വഹിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ ജോ.സെക്രട്ടറി കെ.കെ.കസീമ ക്ലാസ്സെടുത്തു. ആശാ പ്രവർത്തകരായ ജയ വാസുദേവൻ, തങ്കമ്മ ജോസ്, വനിതാ വേദി സെക്രട്ടറി ലിന്റ മരിയ, ലിൻസി ബിജു എന്നിവർ സംസാരിച്ചു. വനിതാവേദി കമ്മിറ്റി അംഗങ്ങളായ രാധിക വിമോദ്, അജ്ഞലി പ്രഭാത്, സുകന്യ പ്രതിഷ്, കെ.വി.അനുഷ, ലൈബ്രേറിയൻ എം.വി.ബിന്ദു എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |