
കൊടുങ്ങല്ലൂർ: മാലിന്യമുക്ത നവകേരള പ്രഖ്യാപനത്തിന്റെ ഭാഗമായി ശ്രീനാരായണപുരം പഞ്ചായത്തിൽ പൊതു ഇടങ്ങളിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രസിഡന്റ് എം.എസ്.മോഹനൻ നിർവഹിച്ചു. പഞ്ചായത്തിലെ വാർഡുകളിൽ നടത്തിവരുന്ന ശുചീകരണ പ്രവർത്തങ്ങളും മാലിന്യമുക്ത വാർഡ് പ്രഖ്യാപന സദസുകളുടെയും വാർഡ്തല പ്രചാരണ സന്ദേശ റാലികളുടേയും ഉദ്ഘാടനവും പ്രസിഡന്റ് നിർവഹിച്ചു. സെക്രട്ടറി രഹന പി.ആനന്ദ് പ്രതിജ്ഞ ചൊല്ലി. വൈസ് പ്രസിഡന്റ് സജിത പ്രദീപ്, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ കെ.എ.അയൂബ്, സി.സി.ജയ, പി.എ.നൗഷാദ്, വാർഡ് മെമ്പർമാരായ മിനി പ്രദീപ്, പ്രസന്ന ധർമ്മൻ, പ്രകാശിനി മുല്ലശ്ശേരി, ഇബ്രാഹിംകുട്ടി, സെറീന സഗീർ, രേഷ്മ വിപിൻ, ആമിന അൻവർ, പി.എസ്.രതീഷ്, എൻ.എം.ശ്യാംലി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |