SignIn
Kerala Kaumudi Online
Friday, 23 October 2026 1.35 PM IST

സാമ്പത്തിക വർഷം തീരുന്നു... പദ്ധതി വിഹിതം ചെലവഴിക്കുന്നില്ലേ..?​

rupee

ജില്ലാ പഞ്ചായത്തുകളിൽ തൃശൂർ 11 -ാം സ്ഥാനത്ത്

കോർപറേഷനിൽ മൂന്നാമത്
100% പിന്നിട്ട് അവണിശേരി പഞ്ചായത്ത്

തൃശൂർ: സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ പദ്ധതി വിഹിതം ചെലവഴിക്കുന്നതിൽ ജില്ല പതിനൊന്നാം സ്ഥാനത്ത്. നിലവിൽ ചെലവഴിച്ചത് 50 ശതമാനം മാത്രം. ഒന്നാം സ്ഥാനത്തുള്ള മലപ്പുറം ജില്ല തൃശൂരിനേക്കാൾ ബഹുദൂരം മുന്നിലാണ്. ഇതിനകം 81.23 ശതമാനം പിന്നിട്ടപ്പോൾ തൃശൂരിന്റേത് 50.62 ശതമാനം. വയനാട്,​ ഇടുക്കി, പത്തനംതിട്ട ജില്ലകളാണ് തൃശൂരിന് പിറകിൽ. കണ്ണൂരും എറണാകുളവും 70 ശതമാനം പിന്നിട്ടപ്പോൾ കാസർകോട്, ആലപ്പുഴ, കൊല്ലം ജില്ലകൾ 65 ശതമാനവും കോട്ടയം 60 ശതമാനവും പിന്നിട്ടു.


കോർപറേഷനും പിറകോട്ട്
കഴിഞ്ഞ ദിവസം വരെ സംസ്ഥാനത്തെ ആറു കോർപറേഷനുകളിൽ ഒന്നാം സ്ഥാനത്തായിരുന്ന തൃശൂർ കോർപറേഷൻ ഇപ്പോൾ മൂന്നാമതാണ്. തൃശൂരിനെ മറികടന്ന് കൊച്ചി കോർപറേഷനാണ് ഒന്നാം സ്ഥാനത്ത് (76.18 ശതമാനം). രണ്ടാം സ്ഥാനത്ത് കൊല്ലം (72.34) . തൃശൂർ ഇതുവരെ 67.20 ശതമാനമാണ് ചെലവഴിച്ചത്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ കോർപറേഷനുകളാണ് തൃശൂരിന് പിറകിൽ. കോർപറേഷനുകളിൽ സംസ്ഥാനത്തിന്റെ മൊത്തം ചെലവഴിക്കൽ 64.98 ശതമാനമാണ്.

മുനിസിപ്പാലിറ്റികളിൽ ഭേദപ്പെട്ട പ്രവർത്തനം

ജില്ലയിലെ ഏഴ് മുനിസിപ്പാലിറ്റികളിൽ കൊടുങ്ങല്ലൂർ, വടക്കാഞ്ചേരി മുനിസിപ്പാലികളൊഴികെയുള്ളവ ഭേദപ്പെട്ട പ്രവർത്തനമാണ് നടത്തുന്നത്. ഇന്നലെ വരെയുള്ള കണക്കുപ്രകാരം കുന്നംകുളമാണ് മുന്നിൽ. 80.61 ശതമാനം. ചാവക്കാട് (77.42), ഗുരുവായൂർ (76.07), ഇരിങ്ങാലക്കുട (67.44), ചാലക്കുടി (65.27), കൊടുങ്ങല്ലൂർ (52.36), വടക്കാഞ്ചേരി (45.03)​. ബ്ലോക്ക് പഞ്ചായത്തുകളിൽ 80 ശതമാനം പിന്നിട്ട വടക്കാഞ്ചേരിയാണ് മുന്നിൽ. 74.37 ശതാമനത്തോടെ ഇരിങ്ങാലക്കുട ബ്ലോക്ക് രണ്ടാമതും 72 ശതമാനം കടന്ന കൊടകര മൂന്നാമതുമാണ്.


തലയുയർത്തി അവിണിശേരി

ജില്ലയിൽ നൂറു ശതമാനം പദ്ധതി വിഹിതം ചെലവിട്ട ഏക പഞ്ചായത്താണ് അവിണിശേരി. 2.55 കോടി രൂപയാണ് അനുവദിച്ചത്. എന്നാൽ 2.57 കോടി രൂപ ചെലവഴിച്ചു. 100.78 ശതമാനം. രണ്ടാം സ്ഥാനത്ത് താന്ന്യം പഞ്ചായത്താണ്. ഒരാഴ്ച്ച ബാക്കി നിൽക്കേ 93.80 ശതമാനം പദ്ധതി വിഹിതം ചെലവഴിച്ച് കഴിഞ്ഞു. 90 ശതമാനം പിന്നിട്ട മുളങ്കുന്നത്ത്കാവാണ് മൂന്നാമത്.


കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ബഡ്ജറ്റിൽ പ്രഖ്യാപിക്കുന്ന തുകകൾ അനുവദിച്ചു ലഭിക്കുന്നതിന് കാലതാമസം നേരിട്ടെങ്കിലും പദ്ധതി പ്രവർത്തനങ്ങൾ ഏകോപിക്കുക വഴി ഏറ്റെടുത്തവ പൂർത്തിയാക്കാനും അലോട്ട്‌മെന്റായി തുക ലഭിച്ച ഉടനെ ബില്ലുകൾ സമർപ്പിക്കുകയും ചെയ്താണ് നേട്ടം കൈവരിക്കാൻ സാധിച്ചത്.

ഹരി സി.നരേന്ദ്രൻ,

പ്രസിഡന്റ്, അവിണിശേരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL