SignIn
Kerala Kaumudi Online
Friday, 23 October 2026 6.35 PM IST

ജയിനിന്റെയും ബിനിലിന്റെയും കുടുംബം മുഖ്യമന്ത്രിയെ കണ്ടു

തൃശൂർ: റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന് യുക്രെയ്ൻ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട തൃശൂർ കുട്ടനെല്ലൂർ സ്വദേശി ബിനിലിന്റെ പിതാവ് ബാബുവും പരിക്കേറ്റ് റഷ്യയിലെ സൈനിക ആശുപത്രിയിൽ കഴിയുന്ന വടക്കാഞ്ചേരി മിണാലൂർ സ്വദേശി ജയിനിന്റെ പിതാവ് കുര്യനും മുഖ്യമന്ത്രിയെ നേരിൽക്കണ്ടു. നിയമസഭാ സമ്മേളനത്തിനിടെ ചോദ്യോത്തര വേള കഴിഞ്ഞ് രാവിലെ 11.20 ഓടെയാണ് ഇരുവരും മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽക്കണ്ടത്.
ബിനിലിന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് പിതാവ് ബാബു മുഖ്യമന്ത്രിയോട് പറഞ്ഞു. ജയിനിനെ സുരക്ഷിതമായി നാട്ടിലെത്തിക്കണമെന്ന് പിതാവ് കുര്യൻ അറിയിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ സാന്നിദ്ധ്യത്തിലാണ് ബാബുവും കുര്യനും മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽക്കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചത്. പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയും ഈ സമയം മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL