തൃശൂർ: ജില്ലയിൽ മാലിന്യ സംസ്‌കരണത്തിലെ നിയമലംഘനത്തിനെതിരെ പിഴയൊടുക്കിയത് 78 ലക്ഷത്തിലേറെ രൂപ. മാലിന്യ മുക്തകേരളമെന്ന പ്രഖ്യാപനത്തിന്റെ ഭാഗമായി ശുചിത്വമിഷന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിലാണ് പിഴ ഈടാക്കിയത്. സ്വകാര്യ വ്യക്തികൾ, സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങളിലടക്കം നടത്തിയ പരിശോധനകളിലാണ് പിഴ തുക ചുമത്തിയത്. ഇതിൽ 38,71,565 പിഴ അടച്ചു. ഈ മാസം അവസാനമാണ് മാലിന്യമുക്ത കേരളം എന്ന പ്രഖ്യാപനം നടത്തുന്നത്.
ലഭിക്കുന്നത് 65
ശതമാനം യൂസർ ഫീ
ഹരിത കർമ്മ സേന മാലിന്യം ശേഖരിക്കുന്ന 93 ശതമാനം സ്ഥലങ്ങളിൽനിന്ന് യൂസർ ഫീ നൽകുന്നത് 65 ശതമാനം പേർ മാത്രം. 3337 ഹരിത കർമ്മ സേനംഗങ്ങളാണ് ജില്ലയിലുള്ളത്. ഇതിൽ അയ്യായിരം രൂപ ശമ്പളം ലഭിക്കുന്ന 185 പേരും അയ്യായിരത്തിനും പതിനായിരത്തിനും ഇടയിൽ ലഭിക്കുന്ന 1256 പേരുമുണ്ട്. പതിനായിരത്തിനും 25000നുമിടയിൽ 1895 പേരും 25000 ന് മുകളിൽ 14 പേരുമുണ്ട്.
പ്രതിസന്ധിയായി
പ്ലാന്റുകളുടെ അഭാവം
മലിന്യ സംസ്‌കരണ പ്ലാന്റുകളില്ലാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നു. പലതും പ്രവർത്തന രഹിതമാണ്. കക്കൂസ് മാലിന്യ സംസ്‌കരണത്തിന് ഒരു പ്ലാന്റ് മാത്രമാണുള്ളത്. എരുപ്പെട്ടി, കൊരട്ടി, പാണഞ്ചേരി, മറ്റത്തൂർ, വടക്കാഞ്ചേരി എന്നിവിടങ്ങളിൽ ഇത്തരം പ്ലാന്റുകൾ ഉടൻ നടപ്പാക്കുമെന്ന് ശുചിത്വ മിഷൻ അധികൃതർ പറഞ്ഞു. മാലിന്യ സംസ്‌കരണ പ്ലാന്റുകൾക്കെതിരെ അനാവശ്യ പ്രതിഷേധമുയർത്തുന്നത് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നതായും പറയുന്നു.
തദേശ സ്ഥാപനതല സ്‌ക്വാഡ്
ആകെ പരിശോധന - 6078
പിഴ ചുമത്തിയത് - 63,05,210
പിഴ അടച്ചത് - 30,66,065
ജില്ലാ സ്‌ക്വാഡ് പരിശോധന
ആകെ പരിശോധന - 1241
ഫൈൻ ചുമത്തിയത് - 15,20,500
കളക്ടഡ് - 8,05,500
ശുചത്വ മിഷൻ പരിശോധന
പരിശോധന നടത്തിയ സ്ഥലങ്ങൾ- 7319
പിഴ ചുമത്തിയത് - 78,25,710
പിഴ അടച്ചത് - 38,71,565
മാലിന്യ സംസ്‌കരണ രംഗത്തെ നിയമലംഘനങ്ങൾ കണ്ടെത്തി കഴിഞ്ഞാൽ 9446700800 എന്ന സിംഗിൾ വാട്‌സാപ്പ് നമ്പറിൽ തെളിവുകൾ സഹിതം അയച്ചാൽ പിഴയുടെ 25 ശതമാന ം അല്ലെങ്കിൽ പരമാവധി 2500രൂപ വരെ പാരിതോഷികം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |