SignIn
Kerala Kaumudi Online
Friday, 23 October 2026 6.35 PM IST

പ്രഖ്യാപനം നടപ്പാക്കി അധികൃതർ, ദേശീയ പാതയിലെ, പോട്ട ആശ്രമം ജംഗ്ഷൻ അടച്ചു

road

ചാലക്കുടി: ദേശീയ പാതയിലെ പോട്ട ആശ്രമം ജംഗ്ഷനിലെ തുടർച്ചയായ അപകടങ്ങൾക്ക് ശേഷം ട്രാഫിക് പരിഷ്‌കാരങ്ങൾ നടപ്പിലാക്കി അധികൃതർ. ഇനി മുതൽ സർവീസ് റോഡുകളിൽ നിന്നുമെത്തുന്ന വാഹനങ്ങൾക്ക് ദേശീയപാത മുറിഞ്ഞു കടക്കാനാകില്ല. പോട്ടയിലെയും ചാലക്കുടി കോടതി ജംഗ്ഷനിലെയും അടിപ്പാതകളിലൂടെ ഇനിമുതൽ വാഹനങ്ങൾക്ക് സർവീസ് നടത്തണം. ജംഗ്ഷനിൽ ഗതാഗത സംവിധാനം പരിഷ്‌കരിക്കാത്തതിനെതിരെ കഴിഞ്ഞ ദിവസം കേരള കൗമുദി വാർത്ത നൽകിയതിനെ തുടർന്നാണ് നടപടി. ദേശീയപാതയുടെ മദ്ധ്യഭാഗത്തും ആശ്രമം റോഡിൽ നിന്നുള്ള പ്രവേശന ഭാഗത്തും ബാരിക്കേടുകൾ വച്ച് അടച്ചു. ഈ മാസം ആദ്യത്തോടെ ആശ്രമം റോഡിൽ നിന്ന് എത്തിയ ബൈക്ക് യാത്രികൻ മിനി ലോറിയുടെ അടിയിൽപ്പെട്ട് മരിച്ചതും, വാഹനം അഗ്നിക്കിരയായതും ശക്തമായ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ശേഷം ആശ്രമം ജംഗ്ഷൻ അടക്കുമെന്ന് നഗരസഭ അധികൃതർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ എൻ.എച്ച് ഉദ്യോഗസ്ഥർ, സ്വകാര്യ ബസ് ഉടമകൾ എന്നിവരുമായി ചർച്ചകൾ നടത്തി തീരുമാനമെടുക്കാൻ വൈകുകയായിരുന്നു.



അറിയിപ്പ്

ചാലക്കുടിയിൽ നിന്ന് എൻ.എച്ചിലൂടെ തൃശൂർ, ഇരിങ്ങാലക്കുട റൂട്ടിലേയ്ക്കുള്ള വാഹനങ്ങൾ സുന്ദരിക്കവല സർവ്വീസ് റോഡിലൂ‌ടെ പോകണം.
ജംഗ്ഷനിൽ നിന്ന് ആശ്രമം റോഡിലേയ്ക്കുള്ള വാഹനങ്ങൾ, കോടതി ജംഗ്ഷൻ അടിപ്പാതിയിലെത്തി പടിഞ്ഞാറെ സർവീസ് റോഡിലൂടെ പോകണം.

അധികം വൈകാതെ ആശ്രമം ജംഗ്ഷനിൽ അടിപ്പാത നിർമ്മാണം ആരംഭിക്കും. ഇപ്പോൾ ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള താത്ക്കാലിക സംവിധാനമാണ്.

ഷിബു വാലപ്പൻ
നഗരസഭ ചെയർമാൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL