
തൃശൂർ: അർണോസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അർണോസ് പാതിരി ചരമവാർഷികത്തോട് അനുബന്ധിച്ച് നടത്തിയ അഖില കേരള പുത്തൻപാന ഗ്രൂപ്പ് ആലാപന മത്സരം അതിരൂപത ചാൻസലർ റവ. ഡോ. ഡാമിനിക് തലക്കോടൻ ഉദ്ഘാടനം ചെയ്തു.
'അർണോസ് പാതിരിദിനം' ആചരിക്കാൻ സർക്കാരും ക്രൈസ്തവ സമുദായവും മുൻകൈയ്യെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. റവ. ഡോ. ജോർജ്ജ് തേനാടിക്കുളം അദ്ധ്യക്ഷനായി. ബേബി മൂക്കൻ, ഡേവിസ് കണ്ണനായ്ക്കൽ, ജോസഫ് ചെറിയാൻ, ജോസ് കുണ്ടുകുളം, ലൂവീ ജോസ്, ഒ.ഡി. വർക്കി എന്നിവർ പ്രസംഗിച്ചു. ഫാ. തലക്കോടനെ അനുമോദിച്ചു. പ്രൊഫ. എം.ഡി. റാഫി, ആന്റോ പട്ടക്കാരൻ, അഡ്വ. ജെയ്ക്ക് പുതുശ്ശേരി, പി.എൽ. ജോസ്, ജോൺസൻ കാഞ്ഞിരത്തിങ്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |