SignIn
Kerala Kaumudi Online
Friday, 23 October 2026 5.32 PM IST

ഗണപതി വീണ്ടും വീട്ടുമുറ്റത്ത്

elephant
ഇന്നലെ രാവിലെ വെട്ടിക്കുഴി-പച്ചക്കാട് റോഡിലൂടെ നടന്നുപോകുന്ന ഏഴാറ്റുമുഖം ഗണപതി

അതിരപ്പിള്ളി: കാട്ടാന ഏഴാറ്റുമുഖം ഗണപതി ഇന്നലെ വെറ്റിലപ്പാറയിലെ വെട്ടിക്കുഴി, പച്ചക്കാട് പ്രദേശത്ത് വീട്ടുപറമ്പുകളിലെത്തി. ഇന്നലെ രാവിലെ ഏഴിനായിരുന്നു സംഭവം. രണ്ടാഴ്ച മുമ്പ് കാലിന് പരിക്കേറ്റ ആനയ്ക്ക് നടക്കുന്നതിന് പ്രയാസമുണ്ടായില്ല. പച്ചക്കാട് ഭാഗത്താണ് ആദ്യം ആനയെത്തിയത്. ഇവിടെ ചെറിയ റിസർവ് വനത്തിൽ കയറിയ ആന ചെറിയ മരങ്ങൾ മറിച്ചിട്ടു. തൊട്ടടുത്ത് വീടുകളിലെ ആളുകൾ ബഹളം വച്ചപ്പോൾ കൊമ്പൻ വെട്ടിക്കുഴി റോഡിലൂടെ നടന്നു. പിന്നീട് റബർ തോട്ടത്തിലേയ്ക്കും കടന്നു. വീടുകളിലെത്തി ചെറിയ തെങ്ങുകളും വാഴകളും മറച്ചിട്ട് തിന്നലാണ് ഗണപതിയുടെ സ്ഥിരം രീതി. പ്രദേശത്ത് കാട്ടാനയാൽ ജനങ്ങൾ പൊറുതി മുട്ടിയ അവസ്ഥയിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL