
തൃശൂർ: സി.വി. ശ്രീരാമന്റെ ഓർമയ്ക്കായി അയനം സാംസ്‌കാരിക വേദി ഏർപ്പെടുത്തിയ അയനം സി.വി.ശ്രീരാമൻ കഥാപുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു. 2022 ജനുവരി മുതൽ 2024 ഡിസംബർ വരെ ആദ്യ പതിപ്പായി പുറത്തിറങ്ങിയ മലയാള ചെറുകഥാ സമാഹാരത്തിനാണ് പുരസ്‌കാരം. 11,111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പുസ്തകത്തിന്റെ നാല് കോപ്പികൾ വിജേഷ് എടക്കുന്നി, ചെയർമാൻ അയനം സാംസ്‌കാരിക വേദി, ഡോ. സുകുമാർ അഴീക്കോട് ഇടം, ചേലൂർ 7 വേ അവന്യൂ, റൂം നമ്പർ 5 സി, കോരപ്പത്ത് ലെയിൻ, തൃശ്ശൂർ 20 എന്ന വിലാസത്തിൽ 2025 ഏപ്രിൽ ഇരുപത്തിനാലിനകം ലഭിക്കണം. ഫോൺ: 9388922024.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |