ചാവക്കാട്: ജീവനക്കാരുടെ ഡി.എ കുടിശിക തടഞ്ഞുവച്ചിട്ടുള്ള സർക്കാർ നടപടി അപലപനീയമാണെന്ന് കേരള എയ്ഡഡ് സ്‌കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമിതി കുറ്റപ്പെടുത്തി. ക്ഷാമബത്തയുടെ മുൻകാലപ്രാബല്യം നിഷേധിക്കുക വഴി ജീവനക്കാരുടെ അധ്വാനത്തിന്റെ ഫലം കവർന്നെടുക്കുകയാണ് സർക്കാർ ചെയ്യുന്നത്. ജോലിചെയ്യുന്ന ജീവനക്കാർക്ക് സമയബന്ധിതമായി വേതന ആനുകൂല്യങ്ങൾ നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുന്നത് സേവന മേഖലയെ യുവജനതയിൽ നിന്നും അകറ്റുന്നതിന് ഇടയാക്കുമെന്നും യുവതലമുറ വൻതോതിൽ വിദേശത്തേക്ക് കുടിയേറ്റം നടത്തുന്നതിന്റെ പ്രധാന കാരണം ഇതാണെന്നും സംസ്ഥാന പ്രസിഡന്റ് എൻ.വി.മധു, ജനറൽ സെക്രട്ടറി ഷിനോജ് പാപ്പച്ചൻ എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |