
തൃശൂർ: പഴങ്ങളും പച്ചക്കറികളും കൊണ്ട് കലയും വരുമാനവും സൃഷ്ടിക്കാൻ കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നൽകി കുടുംബശ്രീ ജില്ലാ മിഷൻ. സമാപന പരിപാടിയിൽ ചിത്രകാരിയും തൃശൂർ ഗവ. ഫൈൻ ആർട്സ് കോളേജ് അദ്ധ്യാപികയുമായ ഡോ. കവിത ബാലകൃഷ്ണൻ മുഖ്യാതിഥിയായി. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഡോ. സലിൽ അദ്ധ്യക്ഷത വഹിച്ചു. ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ കാർവിംഗ് ട്രെയിനർ സജീഷ് പയോളി, ജില്ലാ പ്രോഗ്രാം മാനേജർ ശോഭു നാരായണൻ, വിജയ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. കുടുംബശ്രീ അംഗങ്ങൾക്ക് ഈ മേഖലയിൽ പരിശീലനം നൽകി കാറ്ററിംഗ് ഗ്രൂപ്പുകളുമായി സഹകരിച്ച് വരുമാനം നേടിക്കൊടുക്കാനാണ് ലക്ഷ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |