തൃശൂർ: അവണൂർ ശാന്ത ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പാളും എഴുത്തുകാരനുമായ ഷാജു പുതൂരിന് കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയർ ഫെല്ലോഷിപ്പ്.മലയാള സാഹിത്യ വിഭാഗത്തിൽ ലഭിച്ച ഫെല്ലോഷിപ്പിന് രണ്ട് വർഷ കാലയളവിൽ അഞ്ച് ലക്ഷം രൂപ ലഭിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കരിക്കുലം കമ്മിറ്റി അംഗം, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റിയൂട്ട് അംഗം, കേരള സാഹിത്യ അക്കാഡമി എക്സിക്യുട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഗുരുവായൂർ ദേവസ്വം ഭക്തപ്രിയ മാസിക എഡിറ്റോറിയൽ അംഗമാണ്. അന്തരിച്ച സാഹിത്യകാരൻ ഉണ്ണിക്കൃഷ്ണൻ പുതൂരിന്റെ മകനാണ്. തൃശൂർ വിവേകോദയം ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപിക ഡോ. പി.രശ്മി ഭാര്യയും വിദ്യാർത്ഥികളായ ദ്യുതി, ഗോവിന്ദ് എന്നിവർ മക്കളുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |