
തൃശൂർ: ദേശീയ സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസുകളുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധ പ്രചാരണ ജാഥ കളക്ടർ അർജുൻ പാണ്ഡ്യൻ ലഹരി വിരുദ്ധ സന്ദേശം നൽകി ഫ്‌ളാഗ് ഓഫ് ചെയ്തു. ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി തേക്കിൻകാട് മൈതാനിയിൽ നടന്ന പരിപാടിയിൽ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ വി. സുഭാഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിലെ സീനിയർ ഓഫീസർ ശർമ്മേന്ദ്ര അക്കായി, സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ എ.പി. ഷോജൻ, കെ.ആർ. സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. കേരളവർമ്മ കോളേജ്, അച്യുമേനോൻ കോളേജ്, സെന്റ് അലോഷ്യസ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ ജാഥയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |