SignIn
Kerala Kaumudi Online
Friday, 23 October 2026 2.13 AM IST

ഗൗരിദേവി പുരസ്‌കാരം സി.എസ്. ഭരതന്

bharathan

തൃശൂർ: ചേർപ്പ് ഭഗവതി കൾച്ചറൽ ആൻഡ് ഫെസ്റ്റിവൽ കമ്മിറ്റി ഏർപ്പെടുത്തിയ ഗൗരിദേവി പുരസ്‌കാരം സി.എസ്. ഭരതന്. ഭഗവതീചിത്രം പതിച്ച ഒരു പവന്റെ സ്വർണപ്പതക്കവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഭരതൻ 1984- 89 കാലത്ത് ആറാട്ടുപുഴ പൂരാഘോഷ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു. 40 വർഷം പൂരം സെൻട്രൽ കമ്മിറ്റിയുടെ മുൻനിര പ്രവർത്തകനായും നിരവധി വർഷം ജനറൽ സെക്രട്ടറിയായിരുന്നതും പരിഗണിച്ചാണ് പുരസ്‌കാരം. ഏപ്രിൽ മൂന്നിന് വൈകിട്ട് ഏഴിന് മകീര്യം പുറപ്പാട് ദിനത്തിൽ ക്ഷേത്ര സന്നിധിയിൽ നടക്കുന്ന ചടങ്ങിൽ ഗൗരിദേവി പുരസ്‌കാരം പെരുവനം കുട്ടൻ മാരാർ സി.എസ്. ഭരതന് കൈമാറും. വാർത്താ സമ്മേളനത്തിൽ രാജീവ് മേനോൻ, സജിത്ത് കുമാർ, ജിനീഷ് ആത്ര എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL