
തൃശൂർ: ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഉല്ലാസ് പദ്ധതിയുടെ മൂന്നാംഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു. ജില്ലാ സംഘാടകസമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. തുല്യതാ കോഴ്സുകളിലേക്കുള്ള പുതിയ രജിസ്ട്രേഷൻ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ അദ്ധ്യക്ഷയായി. വിദ്യാഭ്യാസ ഉപഡയറക്ടർ എ.കെ. അജിത കുമാരി, ഡയറ്റ് പ്രിൻസിപ്പൽ ഡോ. ഡി. ശ്രീജ, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. മനോജ് സെബാസ്റ്റ്യൻ, അസിസ്റ്റന്റ് കോ ഓർഡിനേറ്റർ കെ.എം. സുബൈദ, തദ്ദേശ സ്വയംഭരണ വകുപ്പ് ജൂനിയർ സൂപ്രണ്ട് കെ.എൻ. രേണുക തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |