
തൃശൂർ: കൃഷി വിജ്ഞാന കേന്ദ്രത്തിൽ സസ്യ ഇനങ്ങളുടെ മേലുള്ള കർഷകരുടെ അവകാശ സംരക്ഷണ നിയമത്തെക്കുറിച്ചുള്ള സെമിനാറും തദ്ദേശീയ ഫല വർഗ വിഭവങ്ങളുടെ മത്സരവും സംഘടിപ്പിച്ചു. വിത്തുകളിലും സസ്യ ഇനങ്ങളിലും കർഷകരുടെ അവകാശ സംരക്ഷണ നിയമത്തെക്കുറിച്ചുള്ള ക്ലാസുകൾ സംഘടിപ്പിച്ചു. കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള കശുമാവ് ഗവേഷണ കേന്ദ്രം, കൊക്കോ ഗവേഷണ കേന്ദ്രം, കാർഷിക ഗവേഷണ കേന്ദ്രം മണ്ണുത്തി, വാഴ ഗവേഷണ കേന്ദ്രം തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്നും ദേശീയ സസ്യ വിഭവശേഷി ബ്യൂറോയിൽ നിന്നും വിവിധ സസ്യ ഇനങ്ങളുടെ പ്രദർശനവും നടന്നു. മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹനൻ ഉദ്ഘാടനം ചെയ്തു. ഇന്ദിര മോഹനനെയും പി.വി. ജോസിനെയും ചടങ്ങിൽ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |