
തൃശൂർ: സെന്റ് ആൻസ് ചർച്ച് പടിഞ്ഞാറെ കോട്ട സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വൈദ്യ കലാനിധി ആയുർവേദിക് സെന്ററിന്റേയും അശോക ആയുർവേദ ഫാർമസിയുടേയും ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ ക്യാമ്പും മലബാർ കണ്ണാശുപത്രിയുടെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും നടത്തി. ഫാ: പോൾ തിണിക്കൽ ഉദ്ഘാടനം ചെയ്തു. കെ .എൽ ആന്റണി അദ്ധ്യക്ഷനായി. ഡെയ്കൊ ഡേവിഡ്, ജോസ് പനംകുളം, ഷാജു പോൾ തട്ടിൽ,സി. പി.സ്മിജോ, കെ.ജി.ബെന്നി, ഡോ. ബി. ജയകൃഷ്ണൻ, ഡോ.ജെ. ലക്ഷ്മി , ജാൻസൻ പുത്തൂക്കര, പോളി അഗസ്റ്റിൻ കൂള, വിൻസന്റ് കളത്തിങ്കൽ, ജോയ് ചാക്കാലക്കൽ, എൽജോയ് കല്ലു വീട്ടിൽ, ജോഫി മാത്യു എന്നിവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |