
തൃശൂർ: ദിവസേന ആയിരക്കണക്കിന് രോഗികൾ എത്തുന്ന തൃശൂർ മെഡിക്കൽ കോളേജിൽ ഒഴിവുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ഡോക്ടർമാരെ നിയമിക്കാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് യു. ഡി. എഫ് ജില്ലാ ചെയർമാൻ ടി. വി. ചന്ദ്രമോഹൻ ആവശ്യപ്പെട്ടു. തളിക്കുളം ശിഹാബ് തങ്ങൾ റിലീഫ് സെൽ മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിയിരിപ്പുകാർക്കും നൽകുന്ന നോമ്പുതുറ, അത്താഴ വിഭവങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ കെ. എ. ഹാറൂൺ റഷീദ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പി.കെ. ഷാഹുൽ ഹമീദ്,കെ. എസ്. റഹ്മത്തുള്ള, ഫസീല എറിയാട്, പി.എം. അബ്ദുൽ ജബ്ബാർ, പി.എച്ച്. ഷെഫീഖ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |